പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

single-img
20 June 2020

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം അട്ടച്ചാക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അട്ടച്ചാക്കലിൽ മുട്ടത്ത് വടക്കേതിൽ രമണി (60)യെയാണ് ഭർത്താവ് ഗണനാഥൻ വെട്ടിക്കൊന്നത്.

ഇതിന് ശേഷം ഗണനാഥനെ(67) അച്ചൻകോവിലാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വീടിന്റെ ഉള്ളിൽ വെച്ചായിരുന്നു രമണിയെ ഗണനാഥൻ കൊന്നത്. കോല ചെയ്ത ശേഷം വീടിന്
പുറത്തേയ്ക്ക് ഓടിവന്ന ഗണനാഥൻ ഭാര്യ മരിച്ചതായി അയൽക്കാരോട് പറയുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് നാട്ടുകാർ വന്നുനോക്കുമ്പോൾ രമണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഗണനാഥനെ അച്ചൻകോവിലാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.