മുല്ലപ്പള്ളി പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യൂ; ആക്രി പെറുക്കാൻ ക്ഷണിച്ച് ഡിവൈഎഫ്ഐ

single-img
20 June 2020

നിപക്കെതിരെയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലിനിയുടെ കുടുംബത്തത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടന്നാക്രമിക്കുകയാണെന്ന് വിമർശിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മാത്രമല്ല, തങ്ങളോട് ഒപ്പം ആക്രി പെറുക്കാൻ മുല്ലപ്പള്ളിയെ ഡിവൈഎഫ്ഐ ക്ഷണിക്കുന്നുവെന്നും പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യാൻ മുല്ലപ്പള്ളിയും കോൺഗ്രസ് നേതാക്കളും ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്ക് ശേഷം നമുക്ക് വരാൻ പോകുന്ന ക്ഷാമം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. മുല്ലപ്പള്ളി നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് ചേർന്നതല്ല. സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ഒപ്പമാണ് ഡിവൈഎഫ്ഐയെന്നും അദ്ദേഹം പറഞ്ഞു. ലിനിയുടെ ഭർത്താവ് സജീഷിനെ ആക്രമിച്ച പ്രതികളെ പിടികൂടാൻ പോലീസിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടക്കുന്ന സജീഷിന് എതിരായ സൈബർ ആക്രമണം മുല്ലപ്പള്ളിയുടെ അറിവോടെയാണ്. എവിടെയും ആരോഗ്യ പ്രവർത്തകരെ ലോകം ആദരിക്കുമ്പോൾ മുല്ലപ്പള്ളിയും കോൺഗ്രസും അവരെ ആക്രമിക്കുകയാണ്. മുല്ലപ്പള്ളിയുടേത് എഐസിസിയുടെ നിലപാട് ആണോ എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.