ആലപ്പുഴയില്‍ പത്ത് വയസുകാരി ആത്മഹത്യ ചെയ്തത് ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെ; അമ്മ അറസ്റ്റില്‍

single-img
19 June 2020

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയില്‍ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയെ പോലീസ് അരസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനിയായ അശ്വതിയെ തൃക്കുന്നപുഴ പോലീസാണ് അറസ്റ്റു ചെയ്തത്.

അശ്വതിയുടെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെയാണ് കുട്ടി അത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടിക്ക് മര്‍ദ്ദനമേറ്റതായി തെളിവുണ്ടെന്നും പോലീസ് അറിയിച്ചു. അശ്വതിക്ക് ആദ്യ വിവാഹത്തില്‍ ജനിച്ച മകളായിരുന്നു ആത്മഹത്യ ചെയ്ത ഹര്‍ഷ.