കരിയറില്‍ ഉണ്ടായിട്ടുള്ള രണ്ട് മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പ്രിയാമണി

single-img
19 June 2020

മലയാളിയും പ്രശസ്ത തെന്നിന്ത്യൻ താരവുമാണ് പ്രിയാമണി. നടി തനിക്ക് സിനിമാ കരിയറിൽ നേരിടേണ്ടി വന്ന രണ്ട് മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.മുൻപ് ഒരിക്കൽ തനിക്ക് 2 സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്ന് പ്രിയാമണി പറയുന്നു.

തെലുങ്കിലായിരുന്നു ഈ രീതിയിൽ അനുഭവമുണ്ടായത്..”ആ സമയം എന്റെ മാനേജർ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ചിത്രീകരണം ആരംഭിച്ച ശേഷം കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അവർ പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്.
സിനിമയിൽ കഥാപാത്രത്തിന് ഫോക്കസില്ല.

അപ്പോൾ തനോടൊപ്പം കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. ഏതെങ്കിലും സമയം ഈ സ്‌ക്രിപ്ടിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന്റെ പിന്നാലെ ആ സിനിമ നിറുത്തിവച്ചു. പിന്നെ സംവിധായകൻ തന്നെ മാറി.

മറ്റൊരു സിനിമയാകട്ടെ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. ഇതിലെ നായകൻ ഒരു ഉത്തരേന്ത്യക്കാരനായിരുന്നു. ചിത്രീകരണം നടന്ന അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു പൂര്‍ണ്ണ സമയവും. സീനിൽ ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒറ്റ ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യം പറഞ്ഞാൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. അങ്ങിനെ ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. ഇത്തരത്തിൽ കരിയറിൽ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.”- പ്രിയാമണി പറഞ്ഞു.