‘നിപാ രാജകുമാരി’, ‘കോവിഡ് റാണി’ പരാമര്‍ശങ്ങള്‍; പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മുല്ലപ്പള്ളി

single-img
19 June 2020

സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ഉയർത്തിയ ‘നിപാ രാജകുമാരി’, ‘കോവിഡ് റാണി’ പദവികള്‍ക്കായി നടക്കുകയാണെന്ന പരാമര്‍ശത്തില്‍ താൻ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

താൻ നടത്തിയ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സംസ്ഥാനം നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകരക്കാണ്. മുഖ്യ മന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും അതില്‍ ക്രെഡിറ്റ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി നടത്തിയ ആരോഗ്യമന്ത്രി ‘നിപാ രാജകുമാരി’, ‘കോവിഡ് റാണി’ പദവികള്‍ക്കായി നടക്കുകയാണെന്ന പരാമര്‍ശം വിവാദത്തിലായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

സംസ്ഥാന വ്യാപകമായും കോൺ ഗ്രസിൽ നിന്നുതന്നെയും പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പള്ളി.പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.