അതിര്‍ത്തിയിലെ സംഘര്‍ഷം: ഇന്ത്യയുടെ രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണം: സോണിയ ഗാന്ധി

single-img
19 June 2020

ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോ​ഗത്തിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. ഇന്ത്യൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സൈന്യത്തിനെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും എന്നാൽ രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണം എന്നും സോണിയ ആവശ്യപ്പെട്ടു. ചൈനക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായി. ഇനിയും അതിർത്തിയിൽ നിന്നും ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ​ഗാന്ധി ചോദിച്ചു. സർവ്വകക്ഷി യോ​ഗം ഇപ്പോഴും പുരോ​ഗമിക്കുകയാണ്.