ഉമ്മൻചാണ്ടിക്ക് ലഭിച്ച വൈദ്യുതി ബില്‍ 27,200 രൂപയുടേത്; ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്ന് പ്രതികരണം

single-img
19 June 2020

ഇക്കുറി ലഭിച്ച വൈദ്യതി ബില്‍ തന്നെയും ഷോക്കടിപ്പിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഉമ്മൻചാണ്ടി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. “സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല.”- എന്ന് അദ്ദേഹം പറയുന്നു.

കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില…

Posted by Oommen Chandy on Friday, June 19, 2020