തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രിക്കും കോവിഡ്

single-img
19 June 2020

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പി അന്‍പഴകന് കോവിഡ്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറിയും, തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 

ഡി എംകെ എംഎല്‍എ ജെ അന്‍പഴകനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരനുമാണ് കൊറോണ ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ചെന്നൈ അടക്കം നാലു ജില്ലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ മാസം 30 വരെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.