ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു

single-img
19 June 2020

ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല​ര​ല​ക്ഷം ക​ട​ന്നു. ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,56,284 ആ​യി. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ച് മ​ണി​ക്കൂ​റി​നി​ടെ 7,626 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്ത് 709 പേ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യും ചെ​യ്തു.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 85,78,010 ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളാണ്. 

അ​മേ​രി​ക്ക- 22,63,651, ബ്ര​സീ​ൽ- 9,83,359, റ​ഷ്യ- 5,61,091, ഇ​ന്ത്യ- 3,81,091, ബ്രി​ട്ട​ൻ- 3,00,469, സ്പെ​യി​ൻ- 2,92,348, പെ​റു- 2,44,388, ഇ​റ്റ​ലി- 2,38,159, ചി​ലി- 225,103, ഇ​റാ​ൻ- 197,647 എന്നീ രാജ്യങ്ങളാണ് രോഗബാധയിൽ മുന്നിൽ നിൽക്കുന്നത്.