ഇന്ത്യന്‍ അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല; നമ്മുടെ സൈന്യം ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കി: പ്രധാനമന്ത്രി

single-img
19 June 2020

രാജ്യത്തിന്റെ മണ്ണ് ആർക്കും വിട്ടു കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഉണ്ടായ ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോ​ഗത്തിലാണ് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത്. നമ്മുടെ അതിർത്തിയിൽ ചൈന കടന്നുകയറുകയോ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ചൈനയ്ക്ക് നമ്മുടെ സൈന്യം ശക്തമായ മറുപടി നല്‍കി.” – പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. നിലവിലുള്ള ഇന്ത്യാ- ചൈന തർക്കം ചർച്ചയിലൂടെ തീർക്കണമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോ​ഗത്തിൽ ആവശ്യപ്പെട്ടത്.