ഇന്ത്യയെ തൊട്ടാല്‍ കളി മാറും; അമേരിക്കയെക്കാള്‍ ചൈന ഭയക്കുന്നത് റഷ്യയെ; ചൈനയെ വെട്ടിലാക്കി റഷ്യന്‍ നിലപാട്

single-img
19 June 2020

പസഫിക് സമുദ്രത്തിൽ അമേരിക്ക ഇന്ത്യയെ സഹായിക്കാൻ യുദ്ധക്കപ്പൽ അയച്ചെങ്കിലും അതിർത്തി സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് മാറുന്നതിൽ നിന്നും ചൈനയെ പിന്നോട്ട് മാറ്റുന്നത് വിഷയത്തിൽ റഷ്യ സ്വീകരിച്ച നിലപാട് തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യക്ക് അനുകൂലമാണ് എന്നത് കൊണ്ട് മാത്രം ഇടപെടാതിരിക്കില്ലന്നാണ് ചൈനക്ക് റഷ്യ നല്‍കിയിരിക്കുന്ന വ്യക്തമായ സന്ദേശം.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ റഷ്യയുടെ ഈ ഇടപെടല്‍ മൂലമാണ് പിടികൂടിയ ഇന്ത്യന്‍ സൈനികരെ വിട്ടു നല്‍കാന്‍ ചൈന തയ്യാറായത് എന്ന വിവിഅരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇന്ത്യന്‍ സേനയിലെ ഒരു ലഫ്.കേണലും മൂന്ന് മേജര്‍മാരുമടക്കം 10 സൈനികരെ ഗല്‍വാനില്‍ നിന്നും ചൈന പിടികൂടിയതായാണ് ‘ദ ഹിന്ദു ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവരെ ചൈന നിരുപാധികം വിട്ടു നല്‍കിയിരുന്നു.

ഏത് രീതിയില്‍ നോക്കിയാലും ആയുധ ശക്തിയില്‍ ചൈനക്കാണ് മേധാവിത്വമെങ്കിലും കൃത്യമായ തന്ത്രങ്ങളില്‍ മുന്നില്‍ ഇന്ത്യ തന്നെയാണ്. കൂടുതല്‍ യുദ്ധം ചെയ്ത പരിചയവും ഇന്ത്യന്‍ സേനയുടെ കരുത്താണ്. ലോകമാകെ ഇപ്പോള്‍ കോവിഡ് വ്യാപനത്തോടെചൈനക്ക് എതിരുമാണ്. ഈ സാഹചര്യങ്ങള്‍ കൂടി
പരിഗണിച്ചാണ് ചൈന ഇന്ത്യയുമായി യുദ്ധമിപ്പോള്‍ ആഗ്രഹിക്കാതിരിക്കുന്നത്. വന്‍ ശക്തികളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ ഇസ്രയേല്‍, ആസ്‌ട്രേലിയ തുടങ്ങി ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങളുള്ള രാജ്യങ്ങള്‍ വരെ ഇന്ത്യക്ക് പിന്തുണ നല്‍കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉള്ളത്.

അതേപോലെ തന്നെ ചൈനീസ് മേഖലയിലെ അമേരിക്കന്‍ നേവിയുടെ പെട്രോളിങ്ങുംനടക്കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഇന്ത്യയുമായി യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ എല്ലാ ഭാഗത്ത് നിന്നും ചൈനക്കെതിരായ നീക്കത്തിനാണ് സാധ്യത കൂടുതല്‍. ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ ചൈന ഒപ്പം പ്രതീക്ഷിക്കുന്ന റഷ്യ അവരെ തഴഞ്ഞിരിക്കുകയാണ്. ഇന്ത്യക്കെതിരേ നടക്കുന്ന ഒരു നീക്കത്തെയും പിന്തുണയ്ക്കാന്‍ കഴിയില്ലന്നതാണ് റഷ്യന്‍ സൈന്യത്തിന്റെയും നിലപാട്.

ലോകമാകെ കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത്, പരസ്പരം ഏറ്റുമുട്ടലിലേക്ക് പോകരുതെന്നാണ് റഷ്യ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയെ സംബന്ധിച്ച് റഷ്യയുടെ ഈ നിലപാടിനെ നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ലോക വിപണിയില്‍ ഉള്‍പ്പെടെ
അമേരിക്കയുടെ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍, ചൈനക്ക് റഷ്യയുടെ സഹായം അനിവാര്യമാണ്.

അന്താരാഷ്‌ട്ര വേദികളില്‍ അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ ഒരുമിച്ചാണ്, ഇരു രാജ്യങ്ങളും നിലപാട് സ്വീകരിച്ചു വരുന്നത്. അടുത്തിടെയുണ്ടായ ഉത്തര കൊറിയ – അമേരിക്ക സംഘര്‍ഷത്തിലും, ഇറാന്‍ വിഷയത്തിലും, ഈ നിലപാട് വ്യക്തമായിരുന്നു. ഇപ്പോള്‍ കടന്നുപോകുന്ന കോവിഡ് കാലം കഴിഞ്ഞാല്‍, വരാന്‍ പോകുന്ന ഉപരോധത്തില്‍ നിന്നും രക്ഷപ്പെടാനും, ചൈനക്ക് റഷ്യയുടെ സഹായം അനിവാര്യമാണ്.
ഇന്ത്യയ്ക്കാവട്ടെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ബന്ധമാണ് റഷ്യയുമായിട്ടുള്ളത്.

പഴയ ഇന്ത്യ – പാക്ക് യുദ്ധകാലത്തെ സഹായം മുതല്‍ തുടങ്ങിയ കെട്ടുറപ്പാണിത്. അന്ന് പാക്ക് സൈന്യത്തെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടക്കപ്പലുകളെ, തടഞ്ഞ് തിരിച്ചയച്ചിരുന്നതും, റഷ്യന്‍ നാവികസേനയാണ്.
ഇന്ത്യയുടെ കൂടുതല്‍ സൈനിക ശക്തിയും റഷ്യന്‍ കരുത്തിനെ ആശ്രയിച്ചിട്ടുള്ളതാണ്.ഇന്ത്യയുമായി റഷ്യന്‍ സൈന്യത്തിനും വൈകാരികമായ ഒരടുപ്പം ഉണ്ട് എന്നത് നന്നായി അറിയാവുന്ന രണ്ട് രാജ്യങ്ങള്‍ പാക്കിസ്ഥാനും ചൈനയുമാണ്. എന്ത് വിഷയം ആയാലും ഇന്ത്യയുമായി ഏതെങ്കിലും രാജ്യം ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാല്‍, റഷ്യ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്.