മലയാള സിനിമയിലെ പ്രിയ താരങ്ങൾ ആരൊക്കെ; വെളിപ്പെടുത്തി പ്രാചി ടെഹ്ളാന്‍

single-img
18 June 2020

മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തില്‍ കേന്ദ്ര കഥാപാത്രമായ ഉണ്ണിമായ ആയി മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‌ലാന്‍ ഒരു ഡല്‍ഹി കാരിയാണ്. 2010ൽ നടന്ന ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തുമ്പോള്‍ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു. അതിന് ശേഷമായിരുന്നു സിനിമാ പ്രവേശനം. പ്രാചിയോട് മലയാള സിനിമയിലെ ഇഷ്ടതാരങ്ങള്‍ ആരൊക്കെയാണെന്ന് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരുടെപേരുകളാണ് തന്റെ പ്രിയതാരങ്ങളായി പ്രാചി പറഞ്ഞത്. ഈ നടന്മാർ കാഴ്ചവെക്കുന്ന അഭിനയമികവ് മാത്രമല്ല അവരുടെ വ്യക്തിത്വം കൂടി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രാചി പറയുന്നു.