ഇതാണ് അവസരം: ഇറക്കുമതി കുറച്ച് ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാക്കുമെന്നു പ്രധാനമന്ത്രി

single-img
18 June 2020

രാജ്യത്തെ പ്രതിസന്ധികളെ ഇന്ത്യ അവസരമാക്കുമെന്നും രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പനങ്ങളും വിപണിയും പ്രോത്സാഹിപ്പിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് സ്വയം പര്യാപ്തതയെന്നും മോദി പറഞ്ഞു. കൽക്കരിയുടെ വാണിജ്യഖനനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാക്കുമെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു. ലോകത്തെ രണ്ടാമത്തെ കൽക്കരി ശക്തിയാണ് ഇപ്പോൾ ഇന്ത്യ. രാജ്യം ഉടൻ കൽക്കരി ഉത്പാദനത്തിൽ ഒന്നാമതെത്തും. കൽക്കരി ഖനി ലേലത്തിന് തുടക്കമാവുകയാണ്. കൽക്കരി മേഖലയുടെ മോചനമാണ് ഈ തുറന്ന ലേലം. പതിറ്റാണ്ടുകളെ ലോക്ക്ഡൗണുകളിൽ നിന്ന് കൽക്കരിഖനികളെ മോചിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.