കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക് ; രോഗം ഭേദമായത് 89 പേര്‍ക്ക്

single-img
18 June 2020

കേരളത്തിൽഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേര്‍ക്ക് രോഗം ഭേദമായതായും അദ്ദേഹം അറിയിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 29 പേരുമാണ് എത്തിയത്.

പുതുതായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 190 പേരെയാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയി. തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂർ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർകോട് 3 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1967 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

അതേപോലെതന്നെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. നിലവിൽ റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Thursday, June 18, 2020