ലഡാക്കിൽ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ല; വിശദീകരണവുമായി സൈന്യം

single-img
18 June 2020

ചൈനയുമായി അതിർത്തി തർക്കവും സംഘർഷവും ഉണ്ടായ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ലെന്ന് ഇന്ത്യയുടെ ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് സൈന്യവുമായുള്ള സംഘട്ടനത്തില്‍ ഉള്‍പ്പെട്ട ചില ജവാന്മാരെ ചൈന പിടികൂടിയതായ രീതിയിൽറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സൈനിക വൃത്തങ്ങൾ വിശദീകരണം നൽകിയത്.

കഴിഞ്ഞ ദിവസം അതിർത്തിയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ധാരാളം സൈനികർ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ചൈനുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

സംഘട്ടനം ഉണ്ടായ ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ മേജര്‍ ജനറല്‍ തലത്തില്‍ നടന്ന ആറ് മണിക്കൂറിലേറേ നീണ്ടുനിന്ന ചര്‍ച്ച അവസാനിച്ചു. ഇതിന്റെവിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.