ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ താല്‍കാലികാംഗമായി ഇന്ത്യ; പിന്തുണച്ചവരിൽ ചൈനയും

single-img
18 June 2020

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ 2021-22 കാലയളവിലേക്കുള്ള താല്‍കാലികാംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തു. നിലവിൽ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. അതിർത്തി പ്രശ്‌നം നടക്കുകയും ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ എതിര്‍ത്തു പോരുന്ന ചൈന ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ഇത്തവണ ഇന്ത്യ താല്‍കാലികാംഗമായത്. ഇന്ത്യയെ ഇതിനായിപിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

അടുത്ത വര്ഷം ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യ ഏഴ്തവണ രക്ഷാസമിതിയംഗമായിരുന്നിട്ടുണ്ട്.

2011-12 കാലയളവിലായിരുന്നു അവസാനമായി ഇന്ത്യ രക്ഷസമിതിയംഗമായിരുന്നിട്ടുള്ളത്. ലോകത്തിന്റെ സമാധാനത്തിനും സുരക്ഷക്കും സമത്വത്തിനും വേണ്ടി ലോകരാജ്യങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.