പ്രിയപ്പെട്ട ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; അവര്‍ക്കായി കളിക്കാന്‍ ഇഷ്ടം: ഡാനിയേലെ വ്യാറ്റ്

single-img
18 June 2020

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനിയേലെ വ്യാറ്റ് . 29 വയസുള്ള വ്യാറ്റ് ഏറ്റവും ഒടുവിൽ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിരുന്നു.

അടുത്തിടെ ഐപിഎല്ലില്‍ ഏതു ടീമിനു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് ഡാനിയേലെ വ്യാറ്റിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഏതു ഫ്രാഞ്ചൈസിയായാലും കുഴപ്പമില്ലെന്നായിരുന്നു വ്യാറ്റ് നൽകിയ മറുപടി. എന്നിരുന്നാലും താന്‍ പിന്തുണയ്ക്കുന്ന ടീം കോലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണെന്ന് ഡാനിയേലെ പറഞ്ഞു.

ആര്‍സിബി എന്നത് ഒരു മികച്ച ടീമാണ്. നായകനായ കോലിയെക്കൂടാതെ മോയിന്‍ അലി, എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ അവരുടെ നിരയിലുണ്ട്. അതിനാൽ തന്നെ ആര്‍സിബിയെ ഇഷ്ടപ്പെടുന്നത്. അവർക്കായി തനിക്ക് കളിക്കാന്‍ ഇഷ്ടമാണെന്നും വ്യാറ്റ് കൂട്ടിച്ചേര്‍ത്തു.