സംസ്ഥാനത്ത് എക്സെെസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു

single-img
18 June 2020

സം​സ്ഥാ​ന​ത്ത് ഒരു കോവിഡ് മരണം കൂടി. ക​ണ്ണൂ​ർ സ്വ​ദേ​ശി കെ.​പി. സു​നി​ൽ (28) ആ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​രി​ൽ എ​ക്സൈ​സ് ഡ്രൈ​വ​റാ​യി​രു​ന്നു ഇ​യാ​ൾ. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യുക‍യായിരുന്നു ഇയാൾ. 

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആയി. ​മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ ഡ്രൈ​വ​റാ​യ സു​നി​ൽ കു​മാ​റി​നെ കോ​വി​ഡ് പി​ടി​പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ച മു​മ്പ് റി​മാ​ൻ​ഡ് പ്ര​തി​യെ​യും കൊ​ണ്ട് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തോ​ട്ട​ട​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും ഇ​യാ​ൾ പോ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടു​ന്നാ​ണോ രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെന്നാണ് റിപ്പോർട്ടുകൾ..

ഒ​രാ​ഴ്ച മു​മ്പ് തൊ​ണ്ട​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​നി​യെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടു​ന്ന് പ​നി മൂ​ർ​ച്ഛി​ച്ച​തോ​ടെ ക​ഴി​ഞ്ഞ 14 നാ​ണ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.