ഇനി ചെെനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ വേണ്ട: ചെെനീസ് ഉത്പന്നങ്ങൾ ഒഴിവാക്കാൻ ബിഎസ്എൻഎല്ലിന് നിർദ്ദേശം

single-img
18 June 2020

അതിർത്തിയിൽ ഇന്ത്യ- ചെെന സംഘർഷം നിലനൽക്കേ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 4ജി ​എ​ക്യു​പ്മെ​ന്‍റ്സ് ന​വീ​ക​ര​ണ​ത്തി​ൽ ചൈ​നീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബി​എ​സ്എ​ല്ലി​നോ​ട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. എ​ൻ​ഡി​ടി​വി’യാണ് ഇക്കാര്യം റി​പ്പോ​ർ​ട്ട് ചെ​യ്തിരിക്കുന്നത്. 

ഇ​തു​സം​ബ​ന്ധി​ച്ച് ടെ​ൻ​ഡ​ർ പു​ന​ർ​നി​ർ​മി​ക്കാ​നും വ​കു​പ്പ് തീ​രു​മാ​നി​ച്ച​താ​യി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ചൈ​നീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു ബി​എ​സ്എ​ല്ലി​നോ​ട് ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ക്കാ​ൻ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

ഇതിനു പിന്നാലെ ചൈ​നീ​സ് സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തു കു​റ​യ്ക്കാ​ൻ സ്വ​കാ​ര്യ ഓ​പ്പ​റേ​റ്റ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്നാണ് വാർത്തകൾ പുറത്തു വരുന്നത്.  ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ തു​ട​ങ്ങി​യ ടെ​ലി​കോം ക​മ്പ​നി​ക​ൾ ചൈ​നീ​സ് ക​മ്പ​നി​യാ​യ വാ​വേ​യു​മാ​യി ചേ​ർ​ന്നാ​ണു ഇന്ത്യയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു മുൻ നിർത്തിയാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നത്. 

അതിർത്തിയിൽ ചെെനയുമായുള്ള വാക്കേറ്റത്തിനിടെ 20 ഇന്ത്യ സെെനികർ കൊല്ലപ്പെട്ടതിനു പിന്നാലെ കർശന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുകയാണെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തേ തന്നെ ചൈ​നീ​സ് ബ​ന്ധ​മു​ള്ള 55 മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ ശിുപാ​ർ​ശ ചെ​യ്തിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് പുതിയ നീക്കവുമായി കേന്ദ്ര സ​ർ​ക്കാ​ർ രംഗത്തെത്തിയിരിക്കുന്നത്. 

സൂം, ​ടി​ക് ടോ​ക്ക്, യു​സി ബ്രൗ​സ​ർ, ഷെ​യ​ർ ഇ​റ്റ് തു​ട​ങ്ങി ജ​ന​പ്രി​യ​മാ​യ ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ത്താ​ൻ ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​തായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ ശി​പാ​ർ​ശ ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി സെ​ക്ര​ട്ട​റി​യേ​റ്റ് പി​ന്തു​ണ​ച്ചു​വെ​ന്നാ​ണ് വി​വ​രം.

 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ സൂ​മി​ന്‍റെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ഏ​പ്രി​ലി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യാ​യ സെ​ർ​ട്ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.