ആളുമാറി; ചൈനക്കെതിരായ പ്രതിഷേധത്തിൽ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് കിം ജോംങ് ഉന്നിന്റെ കോലം

single-img
18 June 2020

അതിർത്തിയിൽ ചൈന-ഇന്ത്യ സംഘര്‍ഷം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ചൈനക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്ക് അമളിപറ്റി.സോഷ്യൽ മീഡിയയിൽ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ വീഡിയോയാണ് വൈറലായത്.

ചൈനക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ പ്രവര്‍ത്തകര്‍ക്ക് ചൈനീസ് പ്രസിഡണ്ടിന്‍റെ ഫോട്ടോ മാറുകയായിരുന്ന. പകരം അവർ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംങ് ഉന്നിന്‍റേതാണ്. ചൈനയെ പാടെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.