കേരളത്തിലെ നിയമനങ്ങള്‍ എകെജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ: രമേശ് ചെന്നിത്തല

single-img
18 June 2020

കേരളത്തിൽ ഇപ്പോൾ നിയമനങ്ങള്‍ നടക്കുന്നത് എകെജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യവേ കെഎഎസ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെ പറ്റി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ച് വർഷത്തെ കാലാവധി അവസാനിക്കാൻ 10 മാസം മാത്രം ബാക്കിയുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കടും വെട്ട് നടത്തുകയാണെന്നും പാര്‍ട്ടിയിൽ നിന്നും ഉള്ളവർക്ക് നിയമനം നല്‍കാനായി കെഎഎസ് മൂല്യ നിര്‍ണയത്തില്‍ ക്രമക്കേട് നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.