മൂന്നാം വിവാഹത്തിന് താരപുത്രി; ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

single-img
17 June 2020

പ്രശസ്ത നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത നായികയായി.

അതിൽപിന്നെ തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതിന് ശേഷം വനിത വിവാഹിതയായി. പത്തൊന്‍പതാമത്തെ വയസില്‍ നടന്‍ ആകാശുമായിട്ടായിരുന്നു ആദ്യം വനിത വിവാഹിതയാവുന്നത്. ഈ വിവാഹത്തോടെ നടി തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ ആകാശുമായിട്ടുള്ള ദാമ്പത്യജീവിതം അധിക കാലം നീണ്ട് പോയില്ല.

2000 ല്‍ വിവാഹം ചെയ്ത ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. അതേവർഷം തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രായില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇതിൽ ഇരുവര്‍ക്കും ഒരു മകളുണ്ട്.

തുടർച്ചയായി രണ്ട് ദാമ്പത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി വീണ്ടും ശ്രദ്ധേയാവുന്നത് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയായിരുന്നു. ഇപ്പോൾ ഇതാ വനിത മൂന്നാമതും വിവാഹിതയാവുകയാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.ജൂണിൽ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് വിവരം. വനിതയുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുകയാണ്. പ്രതിശ്രുത വരൻ പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ജൂൺ 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുക.