സംഭവിച്ചത് സൈനികവീഴ്ചയല്ല, രാഷ്ട്രീയ പരാജയം; 56 ഇഞ്ച് 56 മില്ലിമീറ്ററായി ചുരുങ്ങി: ജയറാം രമേശ്

single-img
17 June 2020

കഴിഞ്ഞ ദിവസം ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തില്‍ സൈന്യത്തെ പഴിചാരി കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ‘ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ സ്തുതി പാടകരായ മാധ്യമങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി എന്നത് അസാധാരണമാണ്.

ഇപ്പോള്‍ സംഭവിച്ചത് ഒരു രാഷ്ട്രീയ പരാജയമാണ് അല്ലാതെ സൈനികവീഴ്ചയല്ല. 56 ഇഞ്ച് എന്നത് 56 മില്ലിമീറ്ററായിരിക്കുകയാണ്. രാജ്യത്തിന്റെ സൈന്യത്തെ അപമാനിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ’, ജയറാം രമേശ് ട്വീറ്റ് ചെയ്തു. ലഡാക്കില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.