പ്രകോപനം ഉണ്ടായാല്‍ ചൈനയ്ക്ക് കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ സർവസജ്ജം: പ്രധാനമന്ത്രി

single-img
17 June 2020

കഴിഞ്ഞ ദിവസം ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷത്തിൽ ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ഇന്ത്യ എന്ന രാജ്യം എന്നും സമാധാനമാണ് ആഗ്രഹിച്ചത്. എന്നാൽ രാജ്യത്തെ പ്രകോപിപ്പിച്ചാൽ കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ സർവസജ്ജമാണ്. അതേത് രീതിയിലുള്ള സാഹചര്യവുമാകട്ടെ”, എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ന് രാജ്യത്തെ കൊവിഡ് പ്രതിസന്ധി വിലയിരുത്താൻ വിളിച്ച വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പാണ് മോദി പ്രസ്താവന നടത്തിയത്. ”ചൈനയുമായി ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോർത്ത് രാജ്യം അഭിമാനം കൊള്ളുന്നു”, എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ധീര സൈനികരുടെ വീരമൃത്യുവിൽ ആദരമർപ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്ത ശേഷമാണ് യോഗം തുടങ്ങിയത്. ”അതിർത്തിയിൽ നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ല. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നമ്മുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണ്”, പ്രധാനമന്ത്രി പറഞ്ഞു.