ഒറ്റ ദിവസം 2003 മരണം: രാജ്യത്തെ മരണസംഖ്യ കുതിച്ചുയരുന്നു

single-img
17 June 2020

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. വൈറസ് ബാധിച്ചുള്ള മരണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ 2003 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12,000 ന് അടുത്തെത്തി. 

ഇന്ത്യയില്‍ മരണസംഖ്യ 11,903 ആയി. മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1328 മരണങ്ങളും ഉള്‍പ്പെടുത്തിയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നാണ് വിശദീകരണം.ഇത് ഒഴിവാക്കിയാലും മരണം 675 ആകും. രാജ്യത്ത് മരണസംഖ്യ 400 കടക്കുന്നതും ഇതാദ്യമാണ്. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 10,974 ആയി.

ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 3,54,065 ആയി. രാജ്യത്ത് ഇതുവരെ 1,86,935 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.