വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; പ്രമേയവുമായി സിപിഐ

single-img
17 June 2020

സംസ്ഥാനത്തുണ്ടായിട്ടുള്ള വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതിയിൽ പ്രമേയം പാസാക്കി. ബില്ലുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സിപിഐ പ്രമേയം പാസാക്കിയത്. ലോക്ക് ഡൌൺ നിലനിന്ന നാലുമാസത്തെ ബില്ല് ഒരുകണക്കുമില്ലാതെ കൂട്ടിയതായി ഉപഭോക്താക്കള്‍ പറയുന്നു.

ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. അതേസമയം ഉപഭോക്താക്കളില്‍ നിന്ന് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് തുക ഈടാക്കിയിട്ടുള്ളതെന്നും കൂടുതലായി തുക അടച്ചവര്‍ക്ക് അടുത്ത ബില്ലില്‍ ഇത് കുറച്ച് നല്‍കുമെന്നും കെഎസ്ഇബി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിലനിന്നതിനാൽ കഴിഞ്ഞ മാസങ്ങളിൽ മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തൊട്ടുമുമ്പിലെ മൂന്നു ബില്ലുകളുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ആണ് ബില്ല് തുക നിശ്ചയിച്ചതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎസ്ഇബി അറിയിച്ചു.