കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച സംഭവം; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

single-img
17 June 2020

കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച സംഭവത്തില്‍ ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടിനെ അറസ്റ്റ് ചെയ്തു. ജൂൺ ആദ്യമാണ് ജില്ല അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്. ഈ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം ഉദ്യോഗസ്ഥൻ തനിക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചതിനെതുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്നായിരുന്നു സോനാലി നൽകിയ വിശദീകരണം. ഉഗ്യോഗസ്ഥനും സൊനാലിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹരിയാനയിലെ ഹിസാറിലെ ആദംപുരില്‍നിന്നു 2009-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് ടിക്ടോക് താരം കൂടിയായ സോനാലി.