ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

single-img
17 June 2020

രാജ്യം നൽകുന്ന രാഷ്ട്രം നല്‍കുന്ന നാലാമത്തെ സിവിലിയൻ ഉന്നത ബഹുമതിയായ പത്മശ്രീക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന് നാമനിർദ്ദേശം ചെയ്ത് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ. ഈ വിവരം സംഘടനയുടെ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് സ്ഥിരീകരിച്ചത്. 2000 – 2004കാലഘട്ടത്തിൽ ഇന്ത്യന്‍ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു വിജയന്‍.

ഇന്ത്യ എന്ന രാജ്യത്ത് ഫുട്‌ബോളില്‍ ഐക്കണ്‍ ആയി മാറിയ വിജയനെ രാഷ്ട്രം മുൻപ് 2003 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കളിച്ച 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് ഐ എം വിജയന്‍ നേടിയത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം.

തുടർന്നുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 1993, 1997, 1999 വര്‍ഷങ്ങളില്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കേരളത്തിന്റെ പോലീസിലൂടെ ഫുട്‌ബോളിലേക്ക് കടന്നു വന്ന വിജയന്‍ വളരെ വേഗം കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബുകളിലുംഇടംനേടുകയായിരുന്നു.

രാജ്യത്തിനായി ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്‍ നിരയില്‍ സ്‌കോറിംഗ് പവര്‍ ഹൗസായിയിരുന്നു ഒരു സമയം വിജയന്‍. 2003 ല്‍ രാജ്യം ആതിഥേയത്വം വഹിച്ച ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി. ആ ചാമ്പ്യന്‍ഷിപ്പോടെയാണ് വിജയന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത്.