ഇൻഡോ- പസിഫിക് മേഖലയിൽ അമേരിക്കയുടെ മൂന്നു പടക്കപ്പലുകൾ വിന്യസിച്ചു: ലക്ഷ്യം ചെെന

single-img
16 June 2020

അമേരിക്ക- ചെെന പോര് പുതിയ തലത്തിലേക്ക്. ഇൻഡോ-പസഫിക്ക് മേഖലയിൽ ഒരേ സമയം മൂന്ന് വിമാനവാഹിനിക്കപ്പലുകളാണ് അമേരിക്കൻ നാവികസേന ചൈനയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്നത്.അതേസമയം, വിമാന വാഹിനി കപ്പൽ വിന്യസിച്ചതിലൂടെ തങ്ങൾ ഇപ്പോഴും ശക്തരാണെന്ന് മറ്റ് രാജ്യങ്ങളെ കാണിക്കാനുള്ള അമേരിക്കയുടെ ശ്രമം ആണിതെന്നാണ് ചൈന സെന്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ പവർ പ്രൊജക്ട് ഡയറക്ടറുടെ പ്രതികരണം.

വിമാന വാഹിനി കപ്പലുകളുടെ വിന്യാസത്തിന് നേരെ ചൈന തിങ്കളാഴ്ച വെടിയുതിർത്തതായി റിപ്പോർട്ട് ഉണ്ട്. 2017 ന് ശേഷം ഇങ്ങനൊരു സംഭവം ആദ്യമാണ്. കൊവിഡ് മഹാമാരി ലമാകത്ത് പടർത്തിയതിനു പിന്നിൽ ചൈനയുടെ കൈകളാണെന്ന് നിരവധി തവണ അമേരിക്ക ആരോപണമുന്നയിച്ചിരുന്നു. 

ചൈനയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ആവശ്യമുന്നയിക്കുകയും ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. 

കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെങ്കിലും അത് ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയെ ആണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. രോഗവ്യാപനം തടയാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും താറുമാറായിക്കഴിഞ്ഞു. സൈനിക പരിശീലനവും അവതാളത്തിലായിരുന്നു.