സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ ബന്ധുവിന്റെ ഭാര്യയും ആത്മഹത്യ ചെയ്ത നിലയിൽ

single-img
16 June 2020

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ ബന്ധുവിന്റെ ഭാര്യ സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരൻ്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് സുധാദേവി നിർത്തിയിരുന്നുവെന്നും അവർ ദു:ഖത്തിലായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. 

തിങ്കളാഴ്ച മുംബയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സുശാന്ത് സിംഗിനെ സംസ്കരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖർ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിലെ കിടമത്സരം നടന്‍ സുശാന്ത് സിംഗിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുംബെെ പൊലീസ് വ്യക്തമാക്കി.

ആത്മഹത്യ തന്നെയെങ്കിലും, താരങ്ങൾ തമ്മിലുള്ള മത്സരം സുശാന്തിനെ വിഷാദത്തിന് അടിമയാക്കിയെന്ന് സൂചിപ്പിക്കുന്ന വാർത്തകൾ വന്നിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് അന്വേഷിക്കുകയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അറിയിച്ചു.