ഇനിമുതൽ ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ; തീരുമാനവുമായി സർക്കാർ

single-img
16 June 2020

കേരളത്തിൽ ഇനിമുതൽ പാമ്പ് പിടുത്തക്കാർക്ക് ലൈസൻസ് ഏര്‍പ്പെടുത്താൻ കേരളാ സർക്കാരിന്റെ തീരുമാനം. പുതിയ തീരുമാന പ്രകാരം ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പാമ്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ നാവായിക്കുളത്ത് പാമ്പു പിടിക്കുന്നതിന്റെ ഇടയിൽ മൂർഖന്‍റെ കടിയേറ്റു മരിച്ചിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ലൈസൻസ് ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം എടുത്തത്.