ഇന്നത്തെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരളത്തിന് സംസാരിക്കുവാൻ അവസരമില്ല

single-img
16 June 2020

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസ് നടത്തുകയാണ്. എന്നാൽ വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. 

ഈ സാഹചര്യത്തിൽ വെറും ശ്രോതാവായി ഇരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധനായേക്കില്ലെന്നാണ് സൂചന. യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി നേരത്തേ സമയം നീക്കിവച്ചതായിരുന്നു. പിന്നീടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. 

കഴിഞ്ഞ തവണത്തെ വീഡിയോ കോൺഫറൻസിൽ കേരളത്തിന് സമയം അനുവദിച്ചിരുന്നു.