ഡല്‍ഹി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
16 June 2020

ഡൽഹിയിൽ കോവിഡ് പടർന്നുപിടിക്കുകയാണ്. കോവിഡ് രോഗലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 ഇന്ന് രാവിലെ അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തി. അതേസമയം ഡല്‍ഹിയില്‍ 41,182പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 15,832പേര്‍ രോഗമുക്തരായപ്പോള്‍, 1327പേരാണ് മരിച്ചത്.