കൊറോണ വൈറസിനെ നേരിടാൻ അദ്ഭുത ജീവൻ രക്ഷാ മരുന്നുമായി ബ്രിട്ടീഷ് ഗവേഷകർ

single-img
16 June 2020

കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ജീവൻ രക്ഷാമരുന്നുമായി ബ്രിട്ടനിലെ ഗവേഷകർ. കോവിഡ് ചികിത്സയ്ക്ക് ഡെക്‌സാമെത്താസോണ്‍ (dexamethasone) എന്ന മരുന്ന് ഫലപ്രദമാണെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ തെളിയിക്കുന്നു.



കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്സാമെത്താസോൺ. താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. വെന്റിലേറ്ററിലുള്ള രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജൻ നൽകുന്ന രോഗികളുടെ മരണനിരക്ക് അഞ്ചിലൊന്നായും കുറയ്ക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് പരീക്ഷണഫലങ്ങൾ പറയുന്നത്.

ബ്രിട്ടനിൽ രോഗബാധ ഉണ്ടായതുമുതൽ ഇതുവരെ ഈ മരുന്നുപയോഗിച്ച് 5000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വാതം പോലെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഡെക്സാമെത്തോൺ.

ലണ്ടനിലെ ഇമ്പീരിയൽ കോളജിലെ ഗവേഷകർ അടുത്തയാഴ്ച കോവിഡിനുള്ള ഒരു പുതിയ വാക്സിന്റെ പരീക്ഷണം ആരംഭിക്കും. 300 രോഗമില്ലാത്ത വോളണ്ടിയർമാരാണ് പരീക്ഷണത്തിനായി തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.