ആത്മഹത്യ ചെയ്ത ശേഷം എനിക്കു നല്ല സുഖമുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല: ടി ജി മോഹൻ ദാസ്

single-img
15 June 2020

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിനു പിന്നാലെ ആത്മഹത്യയെ വിമർശിച്ച് ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസ്. ആത്മഹത്യ ചെയ്തപ്പോൾ എനിക്കു നല്ല സുഖമുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും പിന്നെ എന്തുറപ്പിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് മോഹൻദാസിൻ്റെ പ്രതികരണം. 

`പ്രശ്നങ്ങളിൽ നിന്ന് രക്ഷപെട്ടെങ്കിൽ ആത്മഹത്യ ചെയ്തവരോട് എനിക്ക് ആദരവേയുള്ളൂ. ആ ഉറപ്പില്ല എന്നതാണ് എന്റെ പ്രശ്നം. ഞാൻ ആത്മഹത്യ ചെയ്തു കേട്ടോ – ഇപ്പോൾ നല്ല സുഖം! – എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. പിന്നെന്തുറപ്പിലാണ് ആത്മഹത്യ ചെയ്യേണ്ടത്? ആത്മഹത്യയ്ക്ക്ശേഷം സ്ഥിതി ഇതിലും മോശമായാൽ?´- ടിജി മോഹൻദാസ് പറയുന്നു. 

സുശാന്ത് സിങ് രജ്പുതിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് ഇതുവരെ ആരാധകർ മോചിതരായിട്ടില്ല. നീണ്ടകാലമായി വിഷാദം അലട്ടിയിരുന്നുവെന്നും അതാകാം ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ കുടുംബാംഗങ്ങൾ സുശാന്തിൻ്റെ മരണം കൊലപാതകപമാണെന്ന ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു.