ചിലപ്പോഴൊക്കെ മനസിനും ചികിത്സ ആവശ്യമായി വരും, അതിൽ ലജ്ജിക്കേണ്ട കാര്യമില്ല: രജിഷാ വിജയൻ

single-img
15 June 2020

ബോളിവുഡ് താരം സുശാന്തിന്റെ മരണത്തോടെ വിഷാദ രോഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുകയാണ്. സോഷ്യൽ മീഡിയകളിൽ തങ്ങൾ നേരിട്ട വെല്ലുവിളികളെ കുറിച്ച് പല താരങ്ങളുംതുറന്ന് പറയുകയാണ്. ഇതിൽ ഏറ്റവും പുതിയത് നടിമാരായ ദീപികയുടേയും രജിഷ വിജയന്റേയും വാക്കുകളാണ്.

ഒരിക്കൽ വിഷാദരോഗത്തിൽ നിന്ന് കരകയറിയ ആളാണ് ദീപിക . ഇപ്പോൾ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങൾ നൽകുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട് . വിഷാദ രോഗവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് നടി രജിഷ വിജയനും ഇൻസ്റ്റഗ്രാം പേജിലൂടെ എത്തിയിരിക്കുകയാണ്. എല്ലാവര്ക്കും മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റുള്ള അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. ഈ ഒരു സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല.

ഒരിക്കൽ താനും അത് ചെയ്തിട്ടുണ്ടെന്ന് നടി തുറന്നുപറഞ്ഞു. ഇത്തരത്തിൽ സമീപിച്ചാൽ ആ സമയം ഒരു വിദഗ്ധന് ഇക്കാര്യത്തിൽ നിങ്ങളെ തീർച്ചയായും സഹായിക്കാൻ സാധിക്കുമെന്ന് നടി പറയുന്നു. മുൻപ് കുഞ്ചാക്കോബോബനും മാനസികാരോഗ്യത്തിന് നൽകേണ്ട പ്രധാന്യത്തെ കുറിച്ച് തുറന്ന് എഴുതിയിരുന്നു.