അറിവില്ലായ്മയെക്കാള്‍ അപകടകരമായ കാര്യം അഹങ്കാരമാണ്; ഐന്‍സ്റ്റീന്റെ വാചകവുമായി കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

single-img
15 June 2020

ഇന്ത്യയിൽ നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം 3.32 ലക്ഷം കടന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിനെതിരെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘അറിവില്ലായ്മയെക്കാൾ അപകടകരമായ കാര്യം അഹങ്കാരമാണ്,” എന്നുള്ള ഐന്‍സ്റ്റീന്റെ വാചകം ശരിയാണെന്ന് ഈ ലോക് ഡൗണ്‍ തെളിയിച്ചിരിക്കുന്നു’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുൽ വിമർശനം ഉന്നയിക്കുമ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. അവസാന 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് രാജ്യമാകെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.