പാകിസ്താനിലെ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്നു രാവിലെ മുതൽ കാണാനില്ല

single-img
15 June 2020

രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. രാവിലെ എട്ടുമണി മുതല്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ പാകിസ്താന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയതായും ആശങ്ക അറിയിച്ചതായുമാണ് വിവരം. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചാരവൃത്തി കേസില്‍ നാടുകടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്നുളള സംഭവം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്താന്‍ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കിയ പാകിസ്താൻ്റെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.