സൗദിയില്‍ നിന്നും ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി; ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

single-img
15 June 2020

ഗള്‍ഫ് രാജ്യമായ സൗദിയില്‍ നിന്ന് ഈ വരുന്ന ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി എന്ന് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളാ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

പുതിയ നിയമതീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാന്‍ സാധിക്കുകയുള്ളൂ എന്ന് എംബസി അറിയിച്ചു. ഇത്തരത്തില്‍ നടപ്പാക്കുന്ന കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.