വിവാഹ ശേഷം മൂന്നാം ദിനം വരന് കൊവിഡ്; വധു ഉൾപ്പടെ 64 പേരോട് ക്വാറന്റീനിൽ പോകാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

single-img
15 June 2020

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിനം വരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിൽ വധുവും കല്യാണത്തില്‍ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റീനിൽ പോകാന്‍ ആധികൃതർ നിര്‍ദേശം നൽകി. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് 22 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇയാൾ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

ലാബിൽ എത്തിയ രോഗികളുടെ പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹത്തിന് മുൻപായി ഇയാള്‍ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു എന്ന് ജവഹര്‍ തഹസിൽദാര്‍ ഷിന്‍ഡെ പറഞ്ഞു.

എന്നാൽ വിവാഹശേഷം നടത്തിയ പരിശോധനാഫലത്തിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഉടൻതന്നെ വിവാഹത്തിൽ പങ്കെടുത്ത വധു ഉള്‍പ്പടെ ഉള്ളവരോട് ക്വാറന്റീനിൽ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.