ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി സെെന്യം പറയും: ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ മറുപടി

single-img
15 June 2020

അതിര്‍ത്തിയില്‍ ദക്ഷിണകൊറിയയുടെ നേതൃത്വത്തിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തെ സെെനികമായി നേരിടുമെന്ന് വ്യക്തമാക്കി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി ബന്ധം അവസാനിപ്പിക്കാനുള്ള സമയം ഇതാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ സഹോദരി കിം യോ ജോംഗ് ആവര്‍ത്തിച്ചു.

തൻ്റെ സഹോദരനായ കിം ജോങ് ഉൻ  ആവശ്യമെങ്കില്‍ അധികാരം ഉപയോഗിച്ച്ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിനെ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വഴിയാണ് കിം യോ യുടെ മുന്നറിയിപ്പ് നൽകിയത്. 

‘റബ്ബിഷ് ചവറ്റുകുട്ടയില്‍ എറിയണം´-  അവര്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി കിം യോ ജോംഗ് കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കിം കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോംഗ്.