ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാന്‍ തപ്പി ടിക് ടോക് താരം വീട് വിട്ടിറങ്ങി; കാമുകി പോലീസ് പിടിയിലായതോടെ കാമുകന്‍ വാക്കുമാറി

single-img
15 June 2020

സോഷ്യൽ മീഡിയയായ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങിയ ടിക് ടോക് താരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാമുകന്‍റെ കൂടെ ബെംഗളൂരുവിലേക്ക് പുറപ്പെട്ട 18കാരിയായ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവിടെ കാമുകി പോലീസ് പിടിയിലായതോടെ മുന്‍പ് പറഞ്ഞിരുന്ന വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്നും കാമുകന്‍ വാക്കു മാറി. ഇതോടുകൂടി യുവതിയെ കുടുംബത്തോടൊപ്പം പോലീസ് പറഞ്ഞയച്ചു. പോലീസ് നല്‍കിയ മണിക്കൂറുകള്‍ നീണ്ട കൗണ്‍സിലിങ്ങിന് ശേഷമാണ് വിദ്യാര്‍ഥിനി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. കോട്ടയത്തുള്ള ഒരു കോളേജില്‍ മൈക്രോബയോളജി ഒന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഇൻസ്റ്റാഗ്രാമിലൂടെ ബെംഗളൂരുവിലുള്ള കാമുകനെ പരിചയപ്പെടുന്നത്.

ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ വിദ്യാര്‍ത്ഥിനി വിവാഹത്തിന് നിര്‍ബന്ധിക്കുകയും തുടര്‍ന്ന്കാമുകന്‍ ബെംഗളൂരുവിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. യാത്ര ചെയ്യാന്‍ വേണ്ട ഓണ്‍ലൈന്‍ ടിക്കറ്റ് അടക്കം കാമുകന്‍ തന്നെബുക്ക് ചെയ്ത് നല്‍കി. ഇടുക്കി ജില്ലജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി മൂവാറ്റുപുഴയിലെ അമ്മ വീട്ടില്‍ നിന്നാണ് കാമുകനെതേടി ഇറങ്ങിയത്.

തനിക്ക് ബെംഗളൂരുവില്‍ എത്താന്‍ വേണ്ടി ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പെണ്‍കുട്ടി ഒപ്പം കൂട്ടിയിരുന്നു. ഈ സുഹൃത്തിലൂടെയാണ് പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചത്. ആ രാത്രി കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുകയും ശനിയാഴ്ച്ച രാവിലെ ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെത്തി വിമാനത്താവളത്തിലേക്ക് കൂട്ടികൊണ്ടുപോകും വഴിയായിരുന്നു കാലടി പോലീസിന്‍റെ പിടിയിലാകുന്നത്.

പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാട്ടി മാതാപിതാക്കള്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സുഹൃത്തും പിടിയിലാകുന്നത്.
പിന്നീട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർത്ഥിനി തയാറായില്ല.

പിന്നീട് കാമുകനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇയാൾ‌ വിവാഹത്തിനു തയാറല്ലെന്നും വിദ്യാർത്ഥിനിയെ അറിയില്ലെന്നും പറഞ്ഞത്. തങ്ങള്‍ കാമുകനെ വിളിച്ചത് പോലീസ് സ്പീക്കര്‍ ഫോണിലൂടെ പെണ്‍കുട്ടിയെ കേള്‍പ്പിച്ചതോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിദ്യാര്‍ത്ഥിനി തയ്യാറായത്.