ഇന്ത്യ- നേപ്പാള്‍ ബന്ധം വളരെ ശക്തം; അഭിപ്രായ വിത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: രാജ്നാഥ് സിംഗ്

single-img
15 June 2020

ഇന്ത്യയും നേപ്പാളും തമ്മിൽ ദീർഘ കാലമായി നിലനിൽക്കുന്ന ബന്ധം ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ള അഭിപ്രായ വിത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.

അടുത്തിടെ ഉണ്ടായ ലിപുലെഖ്-ധാർചുല റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. ബിജെപി സംഘടിപ്പിച്ച വെര്‍ച്യുല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്നാഥ് സിങ് നിലപാട് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ പ്രശ്നമായ ലിപുലെഖ്-ധാർചുല റോഡിന്റെ നിർമ്മാണം കൈലാഷ് മൻസറോവർ യാത്രയുടെ ദൈർഘ്യം ആറ് ദിവസത്തേക്ക് കുറയ്ക്കും. നിലവിൽ നടക്കുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ പരിഹരിക്കാനാകും. ഇന്ത്യ- നേപ്പാൾ ബന്ധം കേവലം ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ബന്ധങ്ങൾക്കപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.