ഈ റാലികൾ വരുത്തിവയ്ക്കുന്നത് സർവ്വ നാശമായിരിക്കും: ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലികൾക്കെതിരെ ആരോഗ്യ വിദഗ്ദർ

single-img
15 June 2020

പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ൽ ര​ണ്ടാ​മൂ​ഴം തേ​ടു​ന്ന ഡൊ​ണാ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ന​ട​ത്താ​ൻ പോ​കു​ന്ന റാ​ലി​ക​ൾക്ക് എതിരെ ആരോഗ്യ വിദഗ്ദർ. ഈ റാലികൾ കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ളാണ് ാ്രമാഗ്യ വിദഗ്ദർ പങ്കുവയ്ക്കുന്നത്. 

കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച പ്ര​ച​ര​ണ​ങ്ങളാണ് ട്രംപിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്നത്. താ​ര​ത​മ്യേ​ന കു​റ​ച്ച് കോ​വി​ഡ് 19 കേ​സു​ക​ൾ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സം​സ്ഥാ​ന​മാ​യ ഒ​ക്ല​ഹോ​മ​യി​ലെ തു​ൾ​സ​യി​ലേ​ക്കാ​ണ് പ്ര​ച​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രം​പ് പോ​കു​ന്ന​ത്.

എ​ന്നാ​ൽ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ഈ ​തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പ്ര​ച​ര​ണ യോ​ഗ​ത്തി​നെ​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ അ​ണു​ബാ​ധ പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ലു​താ​ണ്.ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ വീ​ടു​ക​ളി​ലു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി രോ​ഗ വ്യാ​പ​ന സാ​ധ്യ​തയു​ണ്ടെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.