നവംബർ പകുതിയോടെ രാജ്യത്ത് കോവിഡ് അതിരൂക്ഷമാകും: രാജ്യത്തുണ്ടാകുന്നത് വൻ സാമ്പത്തികാഘാതം

single-img
15 June 2020

രാജ്യത്ത് കോവിഡ്‍വ്യാപനം സർവ്വ പരിധികളും ലംഘിച്ച് മുന്നേറുകയാണ്. ഇപ്പോഴത്തെ ഈ വ്യാപനം ഒരു തുടക്കം മാത്രമാണെന്നാണ് ഐസിഎംആർ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ പഠനത്തിലൂടെ വ്യക്തമാകുന്നത്. കോവിഡ് ാവ്യാപനം  പരമാവധിയിലെത്തുക നവംബർ പകുതിയോടെയെന്നും പഠനങ്ങളിൽ പറയുന്നു. 

അഞ്ചു മാസം കൂടി കോവിഡ്‍വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസലേഷൻ വാർഡുകൾ, തീവ്രപരിചരണ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഐസിഎംആർ നിയോഗിച്ച ഓപ്പറേഷൻസ് റിസർച് ഗ്രൂപ്പിന്റേതാണു പഠനം.

ലോക്ഡൗൺ മൂലം 34 മുതൽ 76 ദിവസം വരെ കോവിഡ് പരമാവധിയിലെത്തുന്നത് വൈകിപ്പിച്ചു. 69-97% രോഗവ്യാപനം കുറയ്ക്കുകയും ചെയ്തു. ലോക്ഡൗണിനുശേഷം പൊതുജനാരോഗ്യ നടപടികൾ 60 ശതമാനം വരെ ഫലപ്രദമാക്കി. മരണനിരക്ക് 60 ശതമാനം കണ്ട് കുറയ്ക്കാനുമായി. 

മഹാമാരിയുടെ സാമ്പത്തിക ആഘാതം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 6.2 ശതമാനത്തോളം വരുമെന്നും പഠനത്തിൽ പറയുന്നു.