ബ്രാഡ്മാന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി മാറുക സച്ചിനല്ല, അത് കോലി: കുമാര്‍ സങ്കക്കാര

single-img
15 June 2020

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം പിൻഗാമി ആരെന്ന ചോദ്യത്തിന് എല്ലാവരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരായിരുന്നു. പക്ഷെ ഇപ്പോൾ ബ്രാഡ്മാന്റെ യഥാര്‍ഥ പിന്‍ഗാമിയായി മാറാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു കഴിയുമെന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാര പറയുന്നു.

മറ്റു താരങ്ങളെ പോലെ ശാരീരികമായി മാത്രമല്ല മാനസികമായും വളരെ ഫിറ്റായിട്ടുള്ള ബാറ്റ്‌സ്മാനാണ് കോലി. ക്രിക്കറ്റ് എന്ന കളിയോടുള്ള അതിയായ പാഷനും റണ്‍സെടുക്കാനുള്ള ദാഹവും കോലിയെ ഇതിഹാസ താരമാക്കി മാറ്റുമെന്ന് സങ്കക്കാര പ്രവചിക്കുന്നു. വിരാട് കോലി അസാധാരണമാം വിധം ഫിറ്റ്‌നസുള്ള കളിക്കാരനാണ്. ഇതെല്ലാം നേരില്‍ കാണുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

താരങ്ങളെ സംബന്ധിച്ചു ശാരീരികമായും മാനസികമായും പ്രതിഭയുടെ അടിസ്ഥാനത്തിലും കളിക്കളത്തിന് അകത്തും പുറത്തും ഏറ്റവും കേമനാവുന്നതിനു വേണ്ടി കോലി നടത്തുന്ന ആത്മസമര്‍പ്പണവും അദ്ഭുതപ്പെടുത്തുന്നതാണ്. എക്കാലത്തെയും മികച്ച ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാവാനുള്ള അവസരം കോലിക്കുണ്ടെന്നും സങ്കക്കാര പറയുന്നു.