ആശങ്ക ഉയര്‍ത്തി തമിഴ്നാട്; 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1974 പേർക്ക്; മരണം 38

single-img
14 June 2020

അയല്‍ സംസ്ഥാനമായ തമിഴ്നാടില്‍ കോവിഡ് രോഗബാധ ഉയരുന്നത് കേരളത്തെയും രാജ്യത്തെയും ആശങ്കയിലാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ കോവിഡ്സ്ഥി രീകരിച്ചത് 1974 പേർക്കാണ് . മാത്രമല്ല, 38 പേരാണ് ഈ സമയത്തിനുള്ളില്‍ മരിക്കുകയും ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.

ഇന്നത്തെ കണക്കോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,661 ആയി ഉയര്‍ന്നു. തമിഴ്നാട്ടിലാകെ 435 പേരാണ് രോഗം ബാധിച്ച് ഇതേവരെ മരിച്ചത്. ഹോസ്പിറ്റലുകളിലായി 19,676 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ 24,547 പേർ ഇതുവരെ രോഗ മുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ചെന്നൈയിലാണ് ഇതേവരെ ഉള്ളതില്‍ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 30,459 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.