നിങ്ങൾക്ക് ഒരുപാട് ആശങ്ങള്‍ തരാൻ സാധിക്കും; മന്‍ കി ബാത്തിലേക്ക് ജനങ്ങളിൽ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

single-img
14 June 2020

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്ക് ജനങ്ങളില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളില്‍ നിന്നും തനിക്ക് ഒരുപാട് ആശങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രാധാനമന്ത്രി ട്വിറ്ററിലൂടെ എഴുതിയ ക്ഷണത്തില്‍ പറഞ്ഞു. ജൂണ്‍ മാസത്തില്‍ 28 നാണ് മന്‍ കി ബാത്ത് നടക്കുക.

പരിപാടിക്ക് ഇനിയും രണ്ടാഴ്ച സമയം ഉണ്ടെങ്കിലും ജനങ്ങള്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുക. അങ്ങിനെചെയ്യുന്നത് പരമാവധി ആശങ്ങള്‍ ലഭിക്കുന്നതിന് തന്നെ പ്രാപ്തനാക്കും. രാജ്യം അഭിമുഖീകരിക്കുന്ന കൊറോണ വ്യാപനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. – പ്രധാനമന്ത്രി എഴുതി.

ജനങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ നമോ, മൈഗവ്, എന്നീ ആപ്പുകള്‍ വഴിയോ, മറ്റ് സര്‍ക്കാര്‍ ഫോറങ്ങള്‍ വഴിയോ അറിയാക്കാമെന്നും പ്രധാനമന്ത്രിഅറിയിച്ചു. മേയ് മാസം 31 നാണ് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്.