നീലക്കുയിൽ പരമ്പരയിൽ റാണിയായി അഭിനയിച്ച ലത സംഗരാജു വിവാഹിതയായി

single-img
14 June 2020

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലത സംഗരാജു എങ്കിലും ആ പേര് പറഞ്ഞാല്‍ അതാരാണെന്ന് സംശയം ഉണ്ടാകാം. എന്നാല്‍ നീലക്കുയിലിലെ റാണിയാണെന്ന് പറഞ്ഞാല്‍ ആ നിമിഷം ഈ താരത്തെ എല്ലാവര്‍ക്കും മനസ്സിലാവും. കാരണം. ഈ സീരിയല്‍ കാണുന്നവര്‍ക്ക് ലത റാണിയാണ്. ഈ പരമ്പരയില്‍. ആദിയും റാണിയും തമ്മിലുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

താന്‍ അടുതുതന്നെ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ മാസം 14നാണ് വിവാഹമെന്നും താരം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

വിവാഹശേഷം നവവധുവായുള്ള താരത്തിന്റെ ചിത്രങ്ങളും തലേദിവസത്തെ ചടങ്ങുകള്‍ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ആരാധകരിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ പ്രതിശ്രുത വരന്റെ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു.

വിവാഹം കഴിഞ്ഞാലും താന്‍ അഭിനയ രംഗത്ത് സജീവമായി തുടരുമെന്നും ലത വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചുവരും. തനിക്ക് വളരെ പ്രിയപ്പെട്ട നാടാണ് കേരളം, ഇത് പ്രണയവിവാഹമല്ല എന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ലത ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.