ആരാധകന്റെ അക്കൗണ്ടിലൂടെ കേരളത്തിനായി പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി; സുശാന്ത് സിങ് എന്ന മനുഷ്യസ്നേഹി ഇങ്ങിനെയും ആയിരുന്നു

single-img
14 June 2020

മരിച്ച നിലയിൽ കണ്ടെത്തിയ സുശാന്ത് സിങ് രജപുത് എന്ന നടനെ രാജ്യമാകെ പ്രശസ്തനാക്കിയത് മുന്‍ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയായി ബിഗ് സ്ക്രീനിൽ എത്തിയതാണ് എങ്കിലും അദ്ദേഹത്തെ കേരളം ഓർക്കുന്നത് സുശാന്ത് എന്ന മനുഷ്യസ്നേഹിയെ ആണ്. കാരണം, 2018ലെ പ്രളയസമയം ഒരു കോടി രൂപയാണ് സുശാന്ത് തന്റെ ഒരു ആരാധകന്റെ പേരിൽ സംസ്ഥാനത്തിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.

തനിക്ക് പണമില്ലെന്നും എന്നാൽ പ്രളയത്താൽ ദുരിതത്തിലായ കേരളത്തിലെ ജനങ്ങൾക്കായി കുറച്ചു ഭക്ഷണമെങ്കിലും നൽകണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ സുശാന്തിനെ ടാഗ് ചെയ്ത് കുറിപ്പ് ഇട്ടിരുന്നു. ഇത് കണ്ടാണ് സുശാന്ത് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരിൽ സംഭാവനയായി നൽകിയത്.

പിന്നാലെ സ്ക്രീൻഷോട്ട് സഹിതം സുശാന്ത് തന്നെ സംഭാവന നൽകിയ വിവരം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമുണ്ടായി.